ഫിഫ അണ്ടർ 17 ന് വർണപകിട്ടാർന്ന ഉദ്ഘാടനച്ചടങ്ങുകൾ ഇല്ല

അണ്ടർ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിന് നിറപ്പകിട്ടാർന്ന ഉദ്ഘാടനമാമാങ്കമുണ്ടാകില്ല. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പങ്കെടുക്കില്ലെന്ന് വ്യക്തമായതോടെ കേന്ദ്രസർക്കാർ ചടങ്ങുകൾ ഉപേക്ഷിക്കുമെന്നാണ് വ്യക്തമാകുന്നത്. ഒക്‌ടോബർ ആറാം തിയതി ദില്ലിയിൽ കേന്ദ്ര കായിക മന്ത്രാലയം നടത്താൻ നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങുകളുണ്ടാകില്ല.
വർണപകിട്ടാർന്ന ഉദ്ഘാടനച്ചടങ്ങുകൾ ഫിഫ ലോകകപ്പുകളിൽ പതിവില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വന്തം ചെലവിൽ വലിയ ചടങ്ങ് സംഘടിപ്പിക്കാൻ നീക്കം നടത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള ഉദ്ഘാടന ചടങ്ങുകൾ നടത്താനായിരുന്നു ആലോചന.
FIFA under 17 inauguration cancelled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here