മോഹൻ ഭാഗവതിന്റെ പരിപാടിയ്ക്ക് ബംഗാളിൽ അനുമതിയില്ല

ആർ എസ് എസ് തലവനൻ മോഹൻ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് മമതാ സർക്കാർ. ഒക്ടോബർ മൂന്നിനാണ് മോഹൻ ഭാഗവത് പങ്കെടുക്കാനിരിക്കുന്ന ചടങ്ങ്. പരിപാടിയ്ക്ക് ബുക്ക് ചെയ്തിരുന്ന സർക്കാർ ഹാളിനുള്ള അനുമതിയാണ് ബംഗാൾ സർക്കാർ റദ്ദാക്കിയത്.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സിസ്റ്റർ നിവേദിതയുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മോഹൻ ഭാഗവത് പങ്കെടുക്കേണ്ടിയിരുന്നത്.
വിജയ ദശമിയുടെയും മുഹറത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. സംഭവത്തിൽ പ്രതിഷേധവുമായി ആർഎസ്എസ് രംഗത്തെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here