Advertisement

‘കേരളത്തിൽ വന്നാൽ എനിക്ക് ബീഫ് കഴിക്കണം’; മലയാളികളുടെ മതേതരത്വത്തെ കുറിച്ച് ഗൗരി ലങ്കേഷ് അവസാനമായി കുറിച്ച വരികൾ

September 6, 2017
Google News 2 minutes Read
gauri lankesh fb post about keralites secularism

പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകമറിഞ്ഞത്. ഹിന്ദു – ആർ എസ് എസ് രാഷ്ട്രീയത്തന്റെ കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷിനെയും അവരുടെ ധീര പോരാട്ടത്തെയും ഒടുവിൽ വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചു. ഈ ഞെട്ടലിൽ നിന്നും ഇപ്പോഴും ജനം മോചിതരായിട്ടില്ല.

ഹിന്ദുത്വ ഭീകരതയെ രൂക്ഷമായി വിമർശിക്കുകയും അതിനെതിരെ പോരാടുകയും, മതേതരത്വത്തെ പ്രണയിക്കുകയും ചെയ്ത ഗൗരി ലങ്കേഷ് മരിക്കുന്നതിന് മുമ്പ് അവസാനമായി തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് മലയാളികളുടെ മതേതരത്വത്തെ കുറിച്ചായിരുന്നു.

ഓണാഘോഷത്തിനിടയിൽ കന്യാസ്ത്രീകൾ തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് കേരളത്തോടുള്ള ബഹുമാനം അവർ തുറന്നു കാട്ടിയത്. ശശി തരൂർ എം.പി പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഗൗരി ഷെയർ ചെയ്തത്. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്നത് ഇതൊക്കെ കൊണ്ടാണെന്ന് വർഗീയ വാദികളോടായി അവർ പറയുകയും ചെയ്തിരുന്നു. മലയാളി സുഹൃത്തുക്കൾ ഈ മതേതരത്വവും ആവേശവും നിലനിർത്തണമെന്നും അവർ കുറിച്ചു. അടുത്ത തവണ കേരളത്തിൽ വരുമ്പോൾ തനിക്ക്  ബീഫ് കഴിക്കണമെന്നും ഗൗരി ലങ്കേഷ് കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

gauri

ഹിന്ദു-ആർ എസ് എസ് രാഷ്ട്രീയത്തന്റെ കടുത്ത വിമർശകയായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് ഇന്നലെ രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന മാധ്യമത്തിന്റെ എഡിറ്ററായിരുന്ന ഗൗരിയെ പടിഞ്ഞാറൻ ബെഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.

മരണം കൊലപാതകമാണെന്ന് ബെംഗളുരു പൊലീസ് സ്ഥിരീകരിച്ചു. രാജരാജേശ്വരി നഗറിലെ വീട്ടിൽ നിൽക്കുകയായിരുന്ന അവർക്ക് രാത്രി എട്ട് മണിയോടെ ക്ലോസ് റേഞ്ചിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. കൊലയാളി ഏഴ് തവണ വെടിയുതിർത്തെന്നും മൂന്ന് വെടിയുണ്ടകൾ ഗൗരിയുടെ ശരീരത്ത് കൊണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കന്നഡ ടാബ്ലോയിഡായ ഗൗരി ലങ്കേഷ് പത്രിക ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. ഗൗരിയുടെ സ്വതന്ത്ര്യവും നിർഭയവുമായ മാധ്യമപ്രവർത്തനം മാധ്യമലോകത്ത് പ്രശംസയേറ്റുവാങ്ങിയിരുന്നു. രണ്ട് ബിജെപി നേതാക്കൾ നൽകിയ അപകീർത്തി കേസിൽ ഗൗരി ലങ്കേഷ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൽ ബുർഗി വധത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തുള്ള മാധ്യമ പ്രവർത്തകയാണ് ഗൗരി.

gauri lankesh fb post about keralites secularism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here