കൊല്ലത്ത് ഇന്ന് കോമഡി ഉത്സവം ഹാസ്യതാരങ്ങളുടെ പ്രകടനവും, ചാന്ദ്‌നി, വരുൺ എന്നിവരുടെ ഗാന വസന്തവും

കൊല്ലം കന്റോൺമെന്റ് മൈദാനത്ത് നടക്കുന്ന ഫ്‌ളവേഴ്‌സ് ഓണം ഷോപ്പിങ്ങ് ഫെസ്റ്റിവൽ മികച്ച ജനപങ്കാളിത്തത്തോടെ പ്രദർനം തുടരുന്നു. ഓണക്കാലവും അവധിക്കാലവും ഒരുമിച്ചെത്തിയതോടെ കൊല്ലത്തുകാർ മുഴുവൻ സമയവും കൊല്ലം കന്റോൺമൈദാനിയിലാണ്.
ഷോപ്പിങ്ങ് ഫെസ്റ്റിവലും, അക്വേറിയം, ഓമനമൃഗങ്ങൾ എന്നിവയുടെ പ്രദർശനത്തിൽ മുതിർന്നവർ മുഴുകുമ്പോൾ കുരുന്നുകളുടെ ശ്രദ്ധയെല്ലാം മൈദാനിയിൽ ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലാണ്. ഒപ്പം വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന കലാപരിപാടികളോടെ മൈദാനിയിലെ തിരക്ക് ഇരട്ടിക്കും. ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന ജനപ്രിയ പരിപാടിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ആദർശ് കുറുവിലങ്ങാടും, ശ്രീശൻ മലപ്പുറവുമാണ് ഇന്ന് കൊല്ലത്തുകാരെ ചിരിപ്പിക്കാൻ എത്തുന്നത്.
ഗായകരായ ചാന്ദ്‌നി, വരുൺ ജെ.തിലക്, വിഷ്ണുരാജ് എന്നിവർ ഒരുക്കുന്ന ഗാന വസന്തവും ഇന്നത്തെ പ്രധാനപരിപാടികളിൽ ഒന്നാണ്.
ഓഗസ്റ്റ് 25 ന് ആരംഭിച്ച എക്‌സ്‌പോ സെപ്തംബർ പത്ത് വരെ നടക്കും. കൊല്ലം കന്റോൺമെന്റ് മൈതാനത്താണ് പ്രദർശനം. അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധയാകർഷിക്കുകയാണ്. സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ പ്രദർശന നഗരിയിലേക്കെത്തുന്നുണ്ട്.
kollam flowers expo comedy utsavam performances today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here