Advertisement

നോട്ട് നിരോധനം: പ്രിന്റിങ്ങ് പ്രസുകൾക്ക് ഉണ്ടായത് 577 കോടി രൂപയുടെ നഷ്ടം; നഷ്ടപരിഹാരം തേടി പ്രിന്റിങ് പ്രസുകൾ

September 6, 2017
Google News 1 minute Read
banking for old citizen only note ban printing press faces 577 crore loss

നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകൾ റിസർവ് ബാങ്കിനെ സമീപിച്ചതായി റിപ്പോർട്ട്. ഒറ്റയടിക്ക് 1000, 500 നോട്ടുകൾ അസാധുവാക്കിയക്ക് കനത്ത നഷ്ടത്തിനിടയാക്കിയെന്നാണ് പ്രസുകൾ പറയുന്നത്. നിരോധനം 577 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.

അച്ചടിച്ച നോട്ടുകൾ, അച്ചടി ചിലവുകൾ, മഷി, ഉപയോഗശൂന്യമായ കടലാസുകൾ എന്നിവയുൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ടതിന് പിന്നാലെയാണ് റിപ്പോർട്ട്.

ഉയർന്ന നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത പേപ്പറുകളാണ് 500, 1000 രൂപ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട 577 കോടി രൂപയുടെ സിംഹഭാഗവും പേപ്പറിനായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നാല് സ്ഥലങ്ങളിലാണ് നോട്ട് അച്ചടിക്കുന്ന പ്രസുകൾ പ്രവർത്തിക്കുന്നത്. അടിയന്തരമായി നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് അച്ചടിച്ച് സൂക്ഷിച്ച നോട്ടുകൾ ഉപയോഗ ശൂന്യമാകുകയായിരുന്നു.

note ban printing press faces 577 crore loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here