ഗൗരിയുടെ കൊലപാതകത്തിന് പിന്നിൽ നക്‌സലുകളെന്ന് ആരോപിച്ച സഹോദരൻ ഇന്ദ്രജിത്ത് ബിജെപി അനുഭാവി

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ നക്‌സലുകൾക്ക് പങ്കുണ്ടെന്ന് പ്രഖ്യാപിച്ച സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് ബിജെപി അനുഭാവി. താൻ ബിജെപിയുടെ സന്തത സഹചാരിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ് ഇന്ദ്രജിത്ത്. രണ്ട് മാസം മുമ്പാണ് ഇന്ദ്രജിത്ത് പരസ്യമായി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
നേരത്തേ ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി, സഹോദരൻ ഇന്ദ്രജിത്തുമായി തെറ്റിപ്പിരിഞ്ഞാണ് ഗൗരി ലങ്കേഷ് പത്രിക (ജിഎൽപി) ആരംഭിക്കുന്നത്. ഗൗരിയുടെ ആശയങ്ങളുമായി ഇന്ദ്രജിത്തിന് എതിർ അഭിപ്രായമുണ്ടായിരുന്നു.
നക്‌സൽ ആക്രമണമാണ് ഗൗരിയ്ക്ക് നേരെ ഉണ്ടായതെന്ന ഇന്ദ്രജിത്തിന്റെ ആരോപണം പിന്നീട് ബിജെപി ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഇന്ദ്രജിത്തിന്റെ ആരോപണങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിത ലങ്കേഷും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here