Advertisement

എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങൾ; മലക്കം മറിഞ്ഞ് കണ്ണന്താനം

September 9, 2017
Google News 0 minutes Read

ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ജനാധിപത്യ രാജ്യത്ത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അതാണ് സർക്കാരിന്റെ നിലപാടെന്നുമാണ് കണ്ണന്താനം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കണ്ണന്താനം നടത്തിയ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിദേശികൾ സ്വന്തം രാജ്യത്ത് വച്ച് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് ഉടനെയായിരുന്നു ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണന്താനം പ്രസ്താവന നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here