Advertisement

സിര്‍സയില്‍ ഗുര്‍മീതിന്റെ ഭൂഗര്‍ഭ അറ നിര്‍മ്മിച്ചിരിക്കുന്നത് വനിതാ അനുയായികളുടെ ഹോസ്റ്റലുമായി ബന്ധിപ്പിച്ച്

September 9, 2017
Google News 1 minute Read
gurmeeth ram rahim

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹിമിന്റെ ആശ്രമത്തിലെ രഹസ്യ അറ നിര്‍മ്മിച്ചിരിക്കുന്നത് വനിതാ അനുയായികളുടെ ഹോസ്റ്റലുമായി ബന്ധിപ്പിച്ച്. ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നും തുടരുകയാണ്.ജെസിബി അടക്കമുള്ള വന്‍ സന്നാഹവുമായാണ് ഇന്നും റെയ്ഡ് നടക്കുന്നത്.സിർസയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗുർമീതിന് രക്ഷപ്പെടാനായി നിർമിച്ച ഭൂഗര്‍ഭ അറയും കണ്ടെത്തിയിട്ടുണ്ട്. ആശ്രമത്തിന്  5 കിലോമീറ്റർ മാറി തുറക്കുന്ന തരത്തിലാണ് മറ്റൊരു അറ. ആശ്രമത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആയുധ നിർമാണശാലയും വൻ ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു.   സിർസയിലെ ആശ്രമത്തിൽ നിന്ന് രേഖകളില്ലാതെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ സ്വാകര്യാശുപത്രിയിലേക്ക് കടത്തിയതിന്‍റെ തെളിവുകളും പരിശോധനയില്‍ ലഭിച്ചു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങൾ ആശ്രമത്തിനുള്ളിൽ സംസ്കരിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ മുഖപത്രമായ ‘സച്ച് കഹൂൻ’ ഇന്ന് വ്യക്തമാക്കിയത്. അതിനിടെ ഗുർമീതിന്‍റെ ആശ്രമത്തിൽ നിന്ന് രേഖകളില്ലാതെ മൃതദേഹങ്ങൾ ഉത്തർ പ്രദേശിലെ സ്വാകര്യ ആശുപത്രിക്ക്  സ്ഥിരീകരിക്കുന്ന  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്തും പുറത്ത് വന്നിട്ടുണ്ട്. ലക്നൗവിലെ സ്വകാര്യ മെഡിക്കൽ കോളജായ ജിസിആർജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് ഗുർ‍മീത് റാം റഹിമിന്‍റെ ദേരാ സച്ചാ സൗദാ ആശ്രമത്തിൽ നിന്ന് 14 മൃതദേഹങ്ങൾ നൽകിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here