ഗൗരി ലങ്കേഷ് വധം; അന്വേഷണ സംഘത്തെ വിപുലീകരിച്ചു

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന സംഘത്തെ വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ് കര്‍ണാടക പോലീസ്. കഴിഞ്ഞ ദിവസം ആന്ധ്രാ സ്വദേശിയായ ഒരാളെ പ്രത്യേക സംഘം പിടികൂടിയിരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയാസ്‍പദമായ രീതിയിൽ കണ്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്.അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചത് സംസ്ഥാത്തിന് പുറത്ത് നിന്നുള്ളയാളാണെന്ന് പോലിസ് പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here