ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഖുറ്റി ജില്ലയിലെ റാനിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയിൽപ്പെട്ട രണ്ട് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ടായേക്കാമെന്നതിനാൽ കാടിനുള്ളിൽ തെരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News