ബീഫിനെ കുറിച്ച് നടത്തിയ പരാമർശം തമാശയായിരുന്നുവെന്ന് കണ്ണന്താനം
ബീഫിനെ കുറിച്ച് ഒറീസയയിൽ വച്ച് നടത്തിയ പരാമർശം തമാശയായിരുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. അത് തമാശയായി കാണാത്തതാണ് വിവാദമാകാൻ കാരണമെന്നും കണ്ണന്താനം. വിദേശങ്ങളിൽ നല്ല ബീഫ് കിട്ടും. അവിടെ നിന്ന് ഇവിടെ ഇന്ത്യയിൽ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ടതുണ്ടോ എന്നാണ് തമാശ രൂപേണ താൻ ചോദിച്ചത്. അത് റെക്കോർഡ് ചെയ്യാൻ വേണ്ടി പറഞ്ഞതല്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
തന്റെ ഭാര്യയുടെ പരാമർശം തമാശയായി പ്രചരിക്കുന്നുണ്ട്. കേരളത്തിലുള്ളവർക്ക് മറ്റൊരു പണിയുമില്ലെന്നും ഇതുകൊണ്ടാണ് മൊബൈലിൽ കാർട്ടൂണുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. ഇനിയും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കിക്കൊള്ളൂ. അതിൽ സന്തോഷമേ ഉള്ളൂ എന്നും കണ്ണന്താനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here