ഗൗരി ലങ്കേഷിനെ കൊല്ലാൻ ഉപയോഗിച്ചത് കൽബുർഗിയെ കൊന്ന അതേ തോക്ക്

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊല്ലാൻ ഉപയോഗിച്ച തോക്കും തിരകളും രണ്ട് വർഷം മുമ്പ് എം എം കൽബുർഗിയെ കൊല്ലാൻ ഉപയോഗിച്ചതിന് സമാനമെന്ന് കണ്ടെത്തൽ. പ്രാദേശികമായി നിർമ്മിച്ച 7.65 എം എം പിസ്റ്റൾ ആണ് രണ്ട് കൊലപാതകങ്ങൾക്കും ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഗൗരി ലങ്കേഷിന്റെ കൊലപാതകം കൽബുർഗിയുടേതിന് സമാനമാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിൽനിന്ന് കണ്ടെടുത്തത്. നെഞ്ചിലേക്കാണ് കൊലയാളികൾ വെടിയുതിർത്തത്. ഇരുകൊലപാതകങ്ങളും തമ്മിലുള്ള സദൃശം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഒരേ തോക്കുതന്നെയാണ് കണ്ടെത്തിയതെന്ന് വ്യക്തമായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here