ദാവൂദ് ഇബ്രാഹിമിന്റെ 4500 കോടിയുടെ സ്വത്ത് മരവിപ്പിക്കുന്നു

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ 45,000 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ‘മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍’ പട്ടികയില്‍ അമേരിക്ക ദാവൂദിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.
വസ്തുക്കള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങി ദാവൂദിന് ബിനാമി പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്തുക്കളെക്കുറിച്ച് ഇന്ത്യ 2015ല്‍ ഔദ്യോഗികമായി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധ നടപടി. സാമ്പത്തിക ഉപരോധ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ദാവൂദിന്റെ പേരിനൊപ്പം 21 ബിനാമി പേരുകളുമുണ്ട്. ഈ പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്ത് ഇനി വില്‍ക്കാനോ കൈമാറാനോ കഴിയില്ല. ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതു ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും ഉത്തരവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here