ബ്ലൂവെയിൽ ഗെയിം നിരോധനം; നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോട് സുപ്രിംകോടതി

blue whale mobile sc asks centre to clarify their stand on blue whale game

ബ്ലു വെയിൽ ഗയിം രാജ്യത്ത് നിരോധിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.

അറ്റോണി ജനറൽ കെ.കെ.വേണുഗോപാലിനോട് കേസിൽ സഹായിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയിൽ ഗയിം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കോടതി നീക്കം. തമിഴ്‌നാട്ടിലെ മധുര സ്വദേശി നൽകിയ പൊതുതാൽപര്യഹർജിയാണ് സുപ്രീംകോടതി അതീവഗൗരവത്തോടെ പരിഗണിച്ചത്.

ഇത് വരെ 200 ഓളം പേരുടെ ജീവനെടുത്ത ബ്ലുവെയിൽ ഗയിം രാജ്യത്താകമാനം നിരോധിക്കുകയും,അതിനെതിരെ ബോധവൽക്കരണം നടത്തണമെന്നുമായിരുന്നു പൊതുതാൽപര്യ ഹർജി.

sc asks centre to clarify their stand on blue whale gameനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More