Advertisement

ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ നായിക ഈ സുന്ദരിക്കുട്ടി

September 22, 2017
0 minutes Read

മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ നായികയായെത്തുന്നത് തെലുങ്കിലും കന്നടയിലുമായി ഏറെ തിരക്കുള്ള താരം കൃതി ഖർബണ്ഡ. ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന കർവാനിലൂടെയാണ് ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം.

ഇമ്രാൻ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിലൂടെയാണ് കൃതി ബോളിവുഡിലെത്തുന്നത്. ദുൽഖറിന്റെ കാമുകിയാണ് കർവാനിൽ കൃതി. ദുൽഖർ ചിത്രത്തിൽ മലയാളവും സംസാരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുകൊണ്ടുതന്നെ കൃതിയ്ക്കും മലയാളം സംസാരിക്കാനുള്ള ട്രയിനിംഗ് സൗകര്യവും അണിയറ പ്രവർത്തകർ ഒരുക്കുന്നുണ്ട്.

റോണി സ്‌ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്. ഇർഫാൻ ഖാനും മിഥില പാക്കറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെപ്തംബർ ആദ്യ വാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കേരളത്തിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top