Advertisement

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

September 23, 2017
Google News 0 minutes Read
students suicide thrissue native suicide police station husband commits suicide saddened by wife demise

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുൺ കൃഷ്ണ (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11 മണിയോടെ എൻഐടി എംബിഎ ഹോസ്റ്റലിന്റെ നാലാം നിലയിലെ 2405ആം നമ്പർ മുറിയിലാണ് അരുണിനെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

രാവിലെ സുഹൃത്ത് വിളിച്ചിട്ടും അരുൺ ഫോൺ എടുക്കാത്തതിനെ തുടർന്ന് വാർഡനും സെക്യൂരിറ്റിയും ചേർന്ന് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here