യൂസഫലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ

നോർക്ക റൂട്ട്‌സ് ഡയരക്ടറും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. തന്നെ അയോഗ്യനാക്കിയതിനെതിരെ എം.എ യൂസഫലി സമർപ്പിച്ച ഹരജിയിലാണ് നടപടി.
2013ലെ കമ്പനീസ് ആക്ടിലെ സെക്ഷൻ 164(2)എ പ്രകാരമാണ് നടപടി. ഇതുപ്രകാരം മൂന്നു വർഷം തുടർച്ചയായി ബാലൻസ് ഷീറ്റ്, ആദായനികുതി റിട്ടേൺ എന്നിവ സമർപ്പിക്കാത്ത കമ്പനികളെ കടലാസ് (ഷെൽ കമ്പനികൾ) കമ്പനികളായാണ് പരിഗണിക്കുന്നത്. 2016 നവംബർ ഒന്നുമുതൽ 2021 ഒക്ടോബർ 31 വരെയാണ് ഈ കമ്പനികളുടെ ഉടമകളെ അയോഗ്യരാക്കിയത്.
yousuf ali, yusaf ali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here