ചിന്തകൻ കാഞ്ച ഏലയ്യയ്ക്ക് നേരെ ആക്രമണം

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യയ്ക്ക് നേരെ ആക്രമണം. ഒരു സംഘം ആളുകൾ കാഞ്ച ഏലയ്യയുടെ കാറിന് നേരെ കല്ലും ചെരുപ്പും എറിയുകയായിരുന്നുവെന്ന് അദ്ദേഹം പോലീസിൽ പരാതി നൽകി.
വാറങ്കൽ പോലീസിലാണ് അദ്ദേഹം പരാതി നൽകിയത്. വാറങ്കലിലെ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ശനിയാഴ്ചയായിരുന്നു ആക്രമണം.
ഏലയ്യയുടെ ‘കോളത്തൊള്ളു സാമാജിക സ്മഗളരു’ (വൈശ്യാസ് ആർ സോഷ്യൽ സ്മഗഌ്‌സ്) എന്ന പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ വൈശ്യ സംഘടനകൾ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികെയാണ് ഇത്തരമൊരു ആക്രമണം.
ഏലയ്യ ആക്രമിക്കപ്പെട്ടതിന് 200 മീറ്റർ അപ്പുറത്തും ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇത് വഴി പോവുന്നതിനിടെ പ്രതിഷേധക്കാർ കാർ തടയുകയും ചെരുപ്പും കല്ലും എറിയുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here