പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിരവധി കേസുകളില്‍ പ്രതിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ വിചാരണയില്‍ നിന്ന് പ്രതി രക്ഷപ്പെടുമെന്നും,പ്രതികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിച്ചു.
നടിയെ ആക്രമിച്ച ശേഷം ഇതാദ്യമായാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചു വിടാൻ പ്രതികൾ ശ്രമിക്കുവാനുള്ള സാധ്യത കോടതി കണക്കിലെടുത്തു.പീഡന ദൃശ്യങ്ങൾ തെളിവുകളായുണ്ട്. പീഡനത്തിന്റെ രീതി പരാമർശിച്ച വിധിയിൽ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ എടുത്തു പറയുന്നുണ്ട്. ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.പ്രതികളെ ഇര തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരയുടെ മൊഴി തന്നെ പ്രധാന തെളിവാണ്. തട്ടിക്കൊണ്ടു പോകൽ , കുട്ട ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ
നിലനിൽക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here