Advertisement

ഫാദര്‍ ടോം ഉഴുന്നാലില്‍ ബാംഗ്ലൂരിലെത്തി

September 29, 2017
Google News 0 minutes Read
tom uzhunnalil

ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ബാംഗ്ലൂരിലെത്തി. കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജും, സെലേഷ്യന്‍സ് പ്രൊവിന്‍സ് പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഉച്ചയോടെ സിബിസിഐ യോഗവേദിയിലെത്തി ബിഷപ്പുമാരേയും കര്‍ദിനാള്‍മാരേയും സന്ദര്‍ശിക്കും. വൈകുന്നരം മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ഉഴുന്നാലില്‍ നന്ദിപ്രസംഗം നടത്തും. ഞായറാഴ്ച അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here