ദുബായ് ഫ്രെയിം അടുത്ത മാസം ഉദ്ഘാടനം ചെയ്യും

fly

ദുബായ് നഗരം മുഴുവൻ കാണാൻ കഴിയുന്ന ദുബായ് ഫ്രെയിം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ മേധാവി ഹുസ്സൈൻ നാസർ ലൂത്ത അറിയിച്ചു .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ദുബായ് ഫ്രെയിം നിർമ്മിച്ചത് .ഇരുന്നൂറു മീറ്ററോളം ഉയരത്തിലുള്ള കെട്ടിടത്തിലേക്ക് കയറാൻ ടിക്കറ്റു എടുക്കേണ്ടി വരും .നടത്തിപ്പ് ഇമാർ പ്രോപ്പർടീസിനാണ് .അവരുമായി ആലോചിച്ചു നിരക്ക് നിശ്ചയിക്കും .ദുബൈയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്കൂട്ടാകുന്ന ദുബായ്ഫ്രെയിം നഗരസഭയുടെ അഭിമാന പദ്ധതിയാണ് .ദുബായ് കറാമയിലാണ് കോടികൾ ചെലവഴിച്ചു നിർമ്മിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More