Advertisement

മെട്രോ നഗരമധ്യത്തിലേക്ക് എത്താൻ ഇനി രണ്ട് നാൾ കൂടി

October 1, 2017
Google News 1 minute Read
kochi metro hartal creates 50 percent decrease in metro income

കൊച്ചി നഗരമധ്യത്തിലേക്കെത്താൻ മെട്രോയ്ക്ക് ഇനി രണ്ട് ദിവസം മാത്രം. പുതിയ പാതയുടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ.  ഈ വരുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ നഗരഹൃദയത്തിലൂടെ ഓടിത്തുടങ്ങും. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്ന സർവീസ് മഹാരാജാസ് വരെ നീളുകയാണ്.

അണ്ടർ-17 ലോകകപ്പിന് മുൻപ് കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന കെഎംആർഎലിൻറെ വാഗ്ദാനം നടപ്പാകുന്നു. കായികമേഖലയുമായി ബന്ധപ്പെടുത്തിയാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലെ ചിത്രപ്പണികളെല്ലാം. മറ്റ് നാല് സ്റ്റേഷനുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയും സ്റ്റേഡിയം സ്റ്റേഷനിൽ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

 

kochi metro extends to maharajas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here