ഇന്ധന വില വർദ്ധന; സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണനയിലെന്ന് തോമസ് ഐസക്

പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാനം നികുതി കുറച്ചാലും ഇന്ധനവില വീണ്ടും കൂട്ടുമെന്ന നയമാണ് കേന്ദ്രം സ്വീകരിച്ച് വരുന്നത്. ഇന്ധന വില കൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്ന നയം സംസ്ഥാന സർക്കാരിന് ഇല്ല.
ചൊവ്വാഴ്ച ഡൽഹിയിൽ ഡീസൽവില കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ധന ഡ്യൂട്ടി 2 രൂപ വീതം കുറച്ചിരുന്നു. ഇത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മൂന്നു വർഷത്തിനുള്ളിൽ പെട്രോൾ ലിറ്ററിനു 12 രൂപയും ഡീസൽ ലിറ്ററിന് 14.27 രൂപയുമാണു എൻഡിഎ സർക്കാർ കൂട്ടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here