തമിഴ് നടൻ പ്രകാശ് രാജിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രകാശ് രാജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കേസ്. ലഖ്നൗ കോടതിയിലാണ്  കേസ്. അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നേക്കാൾ മികച്ച നടനാണെന്നായിരുന്നു പ്രകാശ് പറഞ്ഞത്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം പ്രധാനമന്ത്രിക്ക് നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. കേസിൽ ഈ മാസം ഏഴിന് കോടതി വാദം കേൾക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top