കോട്ടയം ആലപ്പുഴ ബോട്ട് സർവ്വീസ് പുനരാരംഭിച്ചു

കഴിഞ്ഞ 5 വർഷമായി നിലച്ച കോട്ടയം ( കോടിമത ) ആലപ്പുഴ ബോട്ട് സർവ്വീസ് ഇന്നു മുതൽ പുനരാരംഭിക്കുന്നു. കാത്തിരം പാലം പണിയെ തുടർന്നാണ് ബോട്ട് കോട്ടയത്ത് വരാതിരുന്നത്. 18 രൂപ നിരക്കിൽ സഞ്ചരിക്കാവുന്ന ബോട്ട് യാത്രയ്ക്ക് 2.30 മണിക്കൂറാണ് ദൈർഘ്യം. പൂർണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെയുള്ള ഈ യാത്ര സഞ്ചാരികൾക്ക് പുതിയ ഒരു അനുഭവമായിരിക്കും.
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും ബോട്ട് കടന്നു പോകുന്നു. വിജനമായ കായൽ തുരുത്തുകളും തെങ്ങിൻ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണമെന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോ മീറ്ററും ഉം കെഎസ്ആർടിസി സ്റ്റാന്റിൽ നിന്ന് അര കിലോമീറ്ററും യാത്ര ചെയ്താൽ കോടിമതയിൽ എത്താം
ബോട്ട് സർവ്വീസ് കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്ക്
രാവിലെ 6.45 , 11.30, 1, 3.30, 5.15
ആലപ്പുഴയിൽ നിന്ന് കാട്ടയം കോടിമതയിലേക്ക്
രാവിലെ 7.30, 9.35, 11.30, 2.30, 5.15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here