Advertisement

യുഡിഎഫിന്റെ രാപകൽ സമരം ഇന്ന്

October 5, 2017
Google News 0 minutes Read
udf meeting

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫിന്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ സമരം ഉദ്‌ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ കളക്ട്രേറ്റിന് മുന്നിലും സമരം നടക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഈ മാസം 19ന് സമരം നടത്താനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here