അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്; കാണികളുടെ എണ്ണത്തിൽ നിയന്ത്രണം

fifa under 17 world cup final match at salt lake stadium under 17 fifa limitations in number of viewers

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ കൊച്ചിയിലെ കാണികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികൾക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. മത്സരങ്ങൾക്കായി കൊച്ചിയിലെത്തിയ സ്‌പെയിൻ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു.

41,000 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ കാരണങ്ങളാൽ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു. 29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരിമാവധി 32,000 പേർക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വിൽപ്പനയും.

under 17 fifa limitations in number of viewers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top