ആദ്യമായിട്ടാ കല്യാണത്തിന്റെ ഔട്ട് ഡോര്‍ വീഡിയോ കണ്ട് ‘കൊതി’ വരുന്നത്

പലതരം വെഡ്ഡിംഗ് ഔട്ട് ഡോര്‍ വീഡിയോ കണ്ടിട്ടുണ്ട്. ഈ വീഡിയോ കണ്ട് കഴിഞ്ഞാല്‍ ആരും ഒന്ന് കൊതിക്കും, ഇത്തരത്തില്‍ വെഡ്ഡിംഗ് വീഡിയോ ചിത്രീകരിക്കാന്‍ മാത്രമല്ല ആ കൊതി. ആ നവവധുവും വരനും കഴിച്ച ഭക്ഷണങ്ങള്‍ കൂടി ഒന്ന് രുചിക്കാന്‍…കോഴിക്കോടിന്റെ രുചി വൈഭവത്തിലേക്ക് ഒന്നു യാത്ര ചെയ്യാന്‍.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ താമരശ്ശേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ സ്വരൂപിന്റെയും വധു അനഘയുടേയും വിവാഹ വീഡിയോയാണ് ഈ വ്യത്യസ്തയിലൂടെ ശ്രദ്ധേയമാകുന്നത്. കോഴിക്കോടിന്റെ സ്വന്തം ഹോട്ടലുകളായ അമ്മ ഹോട്ടലും, പാരഗണും, സാഗറും, റഹ്മത്തും, ടോപ് ഫോമും ഒപ്പം കോഴിക്കോടിന്റെ തനത് വിഭവങ്ങളും വീഡിയോയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വരൂപിന്റെ സഹോദരി ഭര്‍ത്താവ് അനൂപാണ് ഈ ഐഡിയയ്ക്ക് പുറകില്‍. ഹണിമൂണ്‍ അറ്റ് കോഴിക്കോട് എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
ഈ വിവാഹ വീഡിയോ കണ്ടാല്‍ നിങ്ങളും ഇത് സമ്മതിക്കും. രുചിയ്ക്ക് മാത്രമായുള്ള ഒരു കലവറ കോഴിക്കോട് ഉണ്ടെന്ന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here