ഓരോ കുഴിയും കടന്ന്…; പൊട്ടിപ്പൊളിഞ്ഞ റോഡിന് നടുവില്‍ ഫോട്ടോഷൂട്ട്; വൈറലായി കല്ല്യാണപ്പെണ്ണ്

വളരെ മനോഹരവും റൊമാന്റിക്കുമായ ലൊക്കേഷനില്‍ സിനിമ പോസ്റ്ററിനെ വെല്ലുന്ന ക്വാളിറ്റിയില്‍ വിവാഹ ചിത്രങ്ങളും സേവ് ദ ഡേറ്റ് ചിത്രങ്ങളും എടുക്കുന്ന രീതി പോപ്പുലറായി വരികയാണ്. എന്തെങ്കിലും തീം കണ്ടെത്തി അതിനനുസരിച്ച് പശ്ചാത്തലം ചിട്ടപ്പെടുത്തി കോസ്റ്റിയൂമും സെറ്റ് ചെയ്ത് ഫോട്ടോഷൂട്ട് നടത്തുന്നതും ഇപ്പോള്‍ വ്യാപകമാണ്. ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിലേക്ക് വെളിച്ചം ചൂണ്ടി വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തി വൈറലാകുകയാണ് ഒരു കല്ല്യാണപ്പെണ്ണ്. (viral Wedding Photoshoot on Road Full Of Potholes)
ബീച്ചിലോ കായലോരത്തോ മലയടിവാരത്തോ വച്ചല്ല കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പശ്ചാത്തലമാക്കിയാണ് കല്ല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട്. റോഡിനേക്കാള്‍ കൂടുതല്‍ കുഴികളുള്ള റോഡിന് നടുവില്‍ ചുവന്ന പട്ടുസാരിയുടുത്ത് സര്‍വാഭരണവിഭൂഷിതയായി നില്‍ക്കുന്ന വധുവാണ് ഫോട്ടോസിലുള്ളത്.
നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശിയാണ് വൈറല്‍ കല്ല്യാണപ്പെണ്ണ്. ആരോ വെഡ്ഡിംഗ് കമ്പനി തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഫോട്ടോസിനും വിഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓരോ കുഴിയും കടന്ന് പുഞ്ചിരിച്ച് നടന്നുവരുന്ന കല്ല്യാണപ്പെണ്ണ് ഫോട്ടോ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാകുകയായിരുന്നു. റോഡുകളുടെ അവസ്ഥയെക്കുറിച്ച് അധികൃതര്‍ മനസിലാക്കാന്‍ ഈ ഫോട്ടോഷൂട്ട് ഉപകാരപ്പെട്ടേക്കുമെന്ന കമന്റുകളും വരുന്നുണ്ട്.
Story Highlights: viral Wedding Photoshoot on Road Full Of Potholes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here