ഒരു കോടി രൂപയിൽ തൃത്താല പോലീസ് സ്‌റ്റേഷൻ

തൃത്താലയിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം വരുന്നു. ഒരു കോടിയിൽപ്പരം രൂപ ചെലവിൽ എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക കെട്ടിടമാണ് നിർമ്മിക്കുന്നത്. കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് 73.5 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 28.5 ലക്ഷം രൂപയും ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
സബ് ഇൻസ്‌പെക്ടർക്കും റൈറ്റർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമുള്ള ഓഫീസ് സൗകര്യങ്ങളോടൊപ്പം പോലീസ് സ്റ്റേഷനുകൾക്ക് നിർബന്ധമായ ആംസ് റൂം, തൊണ്ടി റൂം എന്നിവ ഉൾപ്പെടുന്നതാണ് പോലീസ് സ്‌റ്റേഷൻ.
സ്ത്രീകൾക്ക് പ്രത്യേകമായ റിസപ്ഷൻ ഏരിയയും ഹെൽപ് ഡെസ്‌കും വനിതാ പോലീസുകാർക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറിയുമെല്ലാം ഒരുക്കുന്നുണ്ട്.
thrithala police station construction in one crore
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here