പെൺസുഹൃത്തുക്കളില്ല; വധുവിന് ‘തോഴി’മാരായി എത്തിയത് വധുവിന്റെ ആൺസുഹൃത്തുക്കൾ

വിവാഹത്തിന് വധുവും വരനും കഴിഞ്ഞാൽ അടുത്ത ഹൈലൈറ്റ് വധുവിന്റെ കൂടെയുള്ള പെൺപടയായിരിക്കും. വധുവിന്റെ അടുത്ത സുഹൃത്തുക്കളും, അടുത്ത കസിൻസും അടങ്ങിയ ‘ബ്രൈഡ്‌സ്‌മെയ്ഡ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പെൺപടയിൽ നിന്ന് കണ്ണെടുക്കാൻ വിവാഹത്തിനെത്തിയവർ അൽപ്പമൊന്നും പാടുപെടും. കാരണം ഒന്നിന്നൊന്ന് മികച്ചതായാണ് ഓരോരുത്തരും ഒരുങ്ങി വന്നിരിക്കുക. വിവാഹ ആൽബവും, വീഡിയോയും നോക്കിയാലും വധുവും വരനും ശേഷം പിന്നെ നിറഞ്ഞ് നിൽക്കുന്നത് ഈ പെൺപട തന്നെ ആയിരിക്കണം.
എന്നാൽ പെൺസുഹൃത്തുകളില്ലാത്ത വധു എന്ത് ചെയ്യും. പെൺകുട്ടികൾക്ക് പെൺസുഹൃത്തുക്കൾ ഉണ്ടാകണമെന്ന് നിർബന്ധമില്ലല്ലോ. അത്തരം ഒരു ആശയക്കുഴപ്പത്തിൽ റെബേക്കയും പെട്ടു. എന്നാൽ ആൺസുഹൃത്തുക്കൾ മാത്രമുള്ള റെബേക്ക അതിനൊരു വഴിയും കണ്ടുപിടിച്ചു; ബ്രൈഡ്‌സ്‌മെയ്ഡായി ആൺസുഹൃത്തുക്കളെ തെരഞ്ഞെടുത്തു !!
കമ്പ്യൂട്ടർ എഞ്ചിനിയർ ബിരുദധാരിയായ റെബേക്കയുടെ ക്ലാസിൽ 60 ആൺകുട്ടികളും, നാല് പെൺകുട്ടികളുമായിരുന്നു. എന്നുവെച്ച് ആ പെൺകുട്ടികളെ കൂട്ടുകാരായി റെബേക്ക തെരഞ്ഞെടുത്തില്ല….കാരണം ‘ഇഫ് വി ഡോൺട് വൈപ്, വി ഡോൺട് വൈബ്’ . അതുകൊണ്ട് തന്നെ സുഹൃത്തുക്കളായി ആൺകുട്ടികളെയാണ് റെബേക്കയ്ക്ക് കൂട്ടുകൂടാൻ കിട്ടിയത്. ഈ സുഹൃത്തുക്കളയൊണ് റെബേക്ക തന്റെ ബ്രൈഡ്‌സ്‌മെയ്ഡ് ആക്കിയതും.
ബ്രസീൽ സ്വദിശിയായ റെബേക്കയുടേയും സുഹൃത്തുക്കളുടേയും വിവാഹദിന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിത്രങ്ങൾ കാണാം :
this bride chooses her male friends as bridesmaids
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here