പുരാണ സീരിയല്‍ അല്ല, വിവാഹമാണ് വിവാഹം!!

ലക്ഷ്മി ദേവി, വിഷ്ണു ഭഗവാന്‍ സ്വര്‍ണ്ണാഭരണത്തില്‍ കുളിച്ച് പരിവാരങ്ങള്‍…. ചിത്രം കണ്ടാല്‍ ഒരു ഒരു പുരാണ സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ പോലുണ്ടല്ലേ? സത്യത്തില്‍ ഇതൊരു വിവാഹ വേദിയാണ്. വിവാഹത്തിന് വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കാത്ത വധൂവരന്മാരില്ല. എന്നാല്‍ ഇത് വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നില്ല. മറിച്ച് വധു ഒരു ആള്‍ ദൈവത്തിന്റെ മകളായിരുന്നു എന്നതാണ് ഈ ‘ലുക്ക് ആന്റ് ഫീലി’ന്റെ കാരണം. ഹൈദ്രാബാദിലാണ് സംഭവം. ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഭഗവാന്‍ വിഷ്ണുവിന്റേയും, ലക്ഷ്മി ദേവിയുടേയും വേഷത്തിലാണ് വധൂവരന്മാര്‍ പന്തലില്‍ എത്തിയത്. കിരീടവും സ്വര്‍ണ്ണാഭരണങ്ങളും അരപ്പട്ടയും അണിഞ്ഞാണ് ശ്രീധര്‍ സ്വാമിയും ഭാര്യയും മകളുടെ വിവാഹ വേദിയിലെത്തിയത്. ബന്ധുക്കളും ഇതുപോലെ വേഷം കല്യണത്തിന് പങ്കെടുക്കാന്‍ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here