Advertisement

പാലുകുടിച്ചില്ല; മൂന്നുവയസ്സുകാരിയെ ശിക്ഷയായി വീടിന് പുറത്തു നിർത്തി; പെൺകുട്ടിയെ കാണാതായി

October 10, 2017
1 minute Read
girl found missing

രാത്രിയിൽ പാല് കുടിക്കില്ലെന്ന് ശഠിച്ച കുട്ടിയെ ശിക്ഷയായി വീടിന് പുറത്ത് നിർത്തി. ഇപ്പോൾ കുട്ടിയെ കാണാനില്ല.

ഒന്നു പേടിപ്പിക്കാമെന്നു മാത്രമേ ശിക്ഷിക്കുമ്പോൾ കുട്ടിയുടെ പിതാവ് വിചാരിച്ചിരുന്നുള്ളു. പതിനഞ്ചു മിനുട്ട് കഴിഞ്ഞ് കുട്ടിയെ നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.

ടെക്‌സാസിലെ ഓസ്റ്റിനിലാണ് സംഭവം. ഇന്ത്യൻ വംശയാണ് പെൺകുട്ടി. കുട്ടിയുടെ പിതാവ് വെസ് ലി മാത്യൂസിനെ പോലിസ് അറസ്റ്റു ചെയ്തു. ഇന്ത്യയിൽ നിന്ന് മാത്യൂസിന്റെ കുടുംബം ദത്തെടുത്തതായിരുന്നു പെൺകുട്ടിയെ.

കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിന് ശേഷമാണ് ഇയാൾ പൊലിസിനെ അറിയിച്ചത്. വീടിനു സമീപം ഒരു ഒറ്റയടിപ്പാതയുണ്ടെന്നും ഇയാൾ പൊലിസിനോട് പറഞ്ഞിട്ടുണ്ട്.

 

girl found missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top