Advertisement

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

October 10, 2017
Google News 0 minutes Read
thomas chandi

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രദേശത്ത് നിർമാണം തടഞ്ഞ് വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ കണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സ്റ്റോപ് മെമ്മോ ഉണ്ടങ്കിൽ അക്കാര്യം അറിയിക്കാൻ കോടതി നിർദേശിച്ചു.
കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.

തോമസ് ചാണ്ടി കൈനകരി നോർത്ത് വില്ലേജിൽ കായൽ പുറമ്പോക്ക് കൈയേറിയെന്നും ഭൂമി തിരിച്ചുപിടിച്ച് പൂർവസ്ഥിതിയിലാക്കണമെന്നുമാണ് കൈനകരി പഞ്ചായത്ത് മെമ്പർ വിനോദ് നൽകിയ ഹർജിയിലെ ആവശ്യം.

സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്ന് തഹസീൽദാരുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മെമ്മോ ഉണ്ടങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here