ചെരുപ്പ് മോഷണം പോയി; പോലീസിൽ പരാതി നൽകി

man-loses-chappal-registers-complaint-at-police-station

മോഷണം പെയത് എന്ത് തന്നെയാണെങ്കിലും പരാതി സ്വീകരിച്ച് കേസ്അന്വേഷിക്കാതിരിക്കാൻ പോലീസിനാകില്ലല്ലോ. ഖേദ് പോലീസ് ഇപ്പോൾ ഒരു ചെരുപ്പ് മോഷണത്തിന് പിന്നാലെയാണ്.

തന്റെ അപാർട്‌മെന്റിൽ നിന്നും ചെരുപ്പ് മോഷണം പോയി എന്ന് 36 കാരനായ വിശാൽ കലേക്കറാണ് പരാതി നൽകിയിരിക്കുന്നത്. 425 രൂപയാണ് ചെരുപ്പിന്റെ വില.
വിശാലിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 379 പ്രകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒക്ടോബർ മൂന്നിന് രാവിലെ മൂന്ന് മണിക്കും എട്ടു മണിക്കു ഇടയിൽ അപ്പാർട്ട്‌മെന്റിലെത്തിയ ഒരാൾ തന്റെ കറുത്ത ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് വിശാൽ
വിശാൽ നൽകിയ പരാതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.

man-loses-chappal-registers-complaint-at-police-station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top