‘മമ്മൂട്ടീന്റെ’ ആളെത്തി, സെല്‍ഫി എടുത്ത് മെഗാ സ്റ്റാര്‍

വയനാട് പുല്‍പ്പള്ളിയില്‍ ഷൂട്ടിംഗിനിടെ ആരാധകനുമായി സംസാരിക്കുന്ന നടന്‍ മമ്മൂട്ടിയുടെ വീഡിയോ വൈറല്‍. വയനാട് സ്വദേശി ബാലന്‍ എന്ന ആരാധകനാണ് താരത്തെ കണ്ട് സംസാരിക്കാനും ഫോട്ടോ എടുക്കാനും സാധിച്ചത്. മമ്മൂട്ടിയുടെ ബെന്‍സ് കാറിനെ തടഞ്ഞ് നിറുത്തി ബാലന്‍ ചോദിക്കുകയായിരുന്നു കാറില്‍ മമ്മൂട്ടിയുണ്ടോ എന്ന്. താന്‍ മമ്മൂട്ടിയുടെ ആളാണെന്നും ബാലന്‍ പറഞ്ഞു. തുടര്‍ന്ന് മമ്മൂട്ടി തന്നെ ആരാധകന്റെ ഫോട്ടോ എടുക്കാന്‍ തയ്യാറാകുകയായിരുന്നു. മമ്മൂട്ടിയുടെ മാത്രം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ബാലന്റെ ഫോണ്‍ വാങ്ങി മമ്മൂട്ടി തന്നെയാണ് സെല്‍ഫി എടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നടി ഇരുവരുടേയും ഫോട്ടോ ബാലന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അങ്കിള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് താരം ഇവിടെ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here