അഭിഭാഷകര്‍ മാഫിയകളെ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കോടതി

അഭിഭാഷകരില്‍ ചെറിയൊരു വിഭാഗം മാഫിയകളേപ്പോലെ പെരുമാറുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു.ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് കൃപാകരാനാണ് ഇങ്ങനെ നിരീക്ഷണം നടത്തിയത്. .
ജാതിമത സംഘടനകളുടേയും രാഷ്ട്രിയക്കാരുടേയും ഒത്താശയോടെ ജുഡീഷ്യറിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനോടൊപ്പം തട്ടികൊണ്ടുപോകല്‍ പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളും ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു. പോലീസുകാര്‍ പോലും ഇവരെ ഭയപ്പെടുന്നു.അതുകൊണ്ടു തന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാറുമില്ലന്ന് കോടതി കുറ്റപ്പെടുത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News