ഡെറാഡൂണിൽ സിപിഎം ഓഫീസിന് നേരെ ബിജെപി ആക്രമണം; മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു

ഉത്തരാഖണ്ഡ് സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലെ സിപിഐഎം ഓഫീസിനുനേരെ ബിജെപി ആക്രമണം. ഒരു കൂട്ടം ആളുകൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സിപിഐഎം പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു. പോലീസ് നോക്കി നിൽക്കെയാണ് ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
ബിജെപിയുടെ ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവർത്തക്ക് ഗുരുതരമായി പരിക്കേറ്റു. കേരളത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ സിപിഐ എം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.
ബിജെപി പ്രസിഡന്റ് ഉമേഷ് അഗർവാളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിപിഐ എം ഓഫീസിനു മുമ്പിലെത്തിയ പ്രതിഷേധക്കാർ യാതൊരു പ്രകോപനവും കൂടാതെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നും സിപിഎം ഉത്തരാഖണ്ഡ് സംസ്ഥാന നേതൃത്വം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here