ഇന്ത്യൻ യുവതി അമേരിക്കയിൽ കാറിനുള്ളിൽ വെന്ത് മരിച്ചു

ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ കാറിനുള്ളിൽ വെന്ത് മരിച്ചു. വാഹനാപകടത്തെ തുടർന്നാണ് പഞ്ചാബ് സ്വദേശിയായ ഹാർലിൻ ഗ്രൊവാൾ (25) മരിച്ചത്. ബ്രൂക്ക്‌ലിൻക്യൂൻസ് എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചതിനെ തുടർന്നാണ് യുവതി കാറിനുള്ളിൽ തന്നെ വെന്ത് മരിച്ചത്.
സെയ്ദ് ഹമീദ് (23) എന്ന ആളുടെ കാറിലാണ് ഹാർലിൻ യാത്രചെയ്തിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തീപിടിച്ചതിനെ തുടർന്നു സെയ്ദ് ഹമീദ് കാറിൽ നിന്ന് ഇറങ്ങി മറ്റൊരു കാറിൽ ആശുപത്രിയിലേക്കു പോയിരുന്നു. പെൺകുട്ടിയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് ആശുപത്രിയിൽ പോയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമിതവേഗമാണ് അപകടകാരണമെന്നാണ് നിഗമനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News