നേട്ടവുമായി എസ്ഡിപിഐ; ഭൂരിപക്ഷം കുറഞ്ഞ് യുഡിഎഫ്

sdpi

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ദിവസം വന്ന സോളാര്‍ ബോംബ് അനുഗ്രഹമായത് എസ്ഡിപിഐയ്ക്ക്. മൂവായിരത്തിലധികം വോട്ടുമായി എസ്ഡിപിഐ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. കഴിഞ്ഞ ഭൂരിപക്ഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം വോട്ടിന്റെ കുറവാണ് ഇപ്പോള്‍ യുഡിഎഫിന് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 11956വോട്ടുകള്‍ക്ക് മുന്നിലാണ് ഇപ്പോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറാണ് രണ്ടാം സ്ഥാനത്ത്. എസ്ഡിപിഐയ്ത്ത് 4586വോട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. എ സി നാസര്‍ ആയിരുന്നു എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top