ഉമ്മൻചാണ്ടിയ്ക്ക് സോളാർ റിപ്പോർട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി

സോളാർ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് ആർക്കും നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും. തീയതി നിശ്ചയിച്ചിട്ടില്ല. കമ്മീഷനെ നിയമിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ മുൻ സർക്കാരാണെന്നും റിപ്പോർട്ടിൻമേൽ അന്വേഷണം പ്രഖ്യാപിച്ചത് പ്രതികാര നടപടിയല്ലെന്നും മുഖ്യമന്ത്രി.
സോളാർ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് പരസ്യപ്പെടുത്താനാകില്ല. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ അത് നിയമവിരുദ്ധമാകുമെന്നും പിണറായി വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News