താജ് മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കം; ഷാജഹാൻ ചരിത്രത്തിന്റെ ഭാഗമെങ്കിൽ ചരിത്രം മാറ്റിയെഴുതും : ബിജെപി

ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള താജ് മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമെന്ന് ബിജെപി എം.എൽ. എ സംഗീത് സോം. താജമഹലിന് ഒരു ചരിത്രപ്രധാന്യവുമില്ലെന്നും ഷാജഹാനും മറ്റും ഉൾപെട്ട ചരിത്രം തിരുത്തിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പിയുടെ ടൂറിസം ബുക്ക്‌ലെറ്റിൽ നിന്ന് താജ്മഹൽ നീക്കിയതിൽ നിരവധി പേർ നിരാശരാണെന്നും എന്തിനാണ് നിരാശയെന്നും സംഗീത് സോം ചോദിച്ചു. തന്റെ പിതാവിനെ തടവറയിലടച്ചയാളാണ് താജ് മഹൽ നിർമിച്ച ഷാജഹാൻ. ഹിന്ദുക്കളെ രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്ന് ആഗ്രഹിച്ചയാളാണ് ഷാജഹാൻ. ഇവരൊക്ക ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ ആ ചരിത്രം തങ്ങൾ മാറ്റിയെഴുതുമെന്നും സംഗീത് സോം കൂട്ടിച്ചേർത്തു.
യോഗി ആദിത്യ നാഥിന്റെ ആറു മാസത്തെ ഭരണ പ്രവർത്തനങ്ങൾ വിശദമാക്കി പുറത്തിറക്കിയ ബുക്ക്‌ലെറ്റിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു. പുതുതായി ചില സാമാരകങ്ങളും മറ്റും ടുറിസം വിഭാഗത്തിൽ ഉൾപെടുത്തുകയും ചെയ്തിരുന്നു. രാമായണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപെടുത്തിയിരുന്നത്. ആദിത്യ നാഥ് മുഖ്യപുരോഹിതനായിരുന്ന ഗോരഖ് പൂർ ക്ഷേത്രവും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപെടുന്നു.
taj mahal a blot on indian culture says BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here