അയർലാന്റിലേക്ക് അടുത്ത് ഒഫേലിയ ചുഴലിക്കാറ്റ്

Ireland ophelia storm

അയർലാന്റിലേക്ക് വീശിയടുത്ത് ‘ഒഫേലിയ’ചുഴലിക്കാറ്റ്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് ഇന്ന് അയർലണ്ടിന്റെ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. രാജ്യത്ത് കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ളവയാണ് ഒഫേലിയ. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഒഫേലിയ ചുഴലിക്കാറ്റിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി കഴിഞ്ഞു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്ക് കൂട്ടൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top