പിറന്നാൾ ദിനത്തിൽ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും കോച്ചുമായിരുന്ന അനിൽ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ. കുംബ്ലെയുടെ 47ാം ജന്മദിനത്തിലാണ് ബിസിസിഐ താരത്തെ അധിക്ഷേപിച്ചത്. ജന്മദിനം ആശംസിച്ചുകൊണ്ട് ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റാണ് അതിരുകടന്നത്. മുൻ നായകനും കോച്ചുമായ കുംബ്ലെയെ മുൻ ബൗളർ എന്നാണ് ബിസിസിഐ ട്വീറ്റിൽ വിശേഷിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയതോടെ ബിസിസിഐ ഈ ട്വീറ്റ് പിൻവലിച്ചു. പിന്നീട് മുൻക്യാപ്റ്റൻ എന്നാക്കുകയും ചെയ്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടും ബിസിസിഐയോടുമുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കുംബ്ലെ ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് രാജി വച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News