കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഒരു ജില്ലയിൽ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ചോദിച്ചു.സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഇക്കാര്യത്തിൽ സർക്കാർ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top