കോഴ ആരോപണം; ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി

chit scam

ആലപ്പുഴയിൽ കെട്ടിടം പണി തടസപ്പെടുത്താതിരിക്കാൻ കോഴ ആവശ്യപ്പെട്ട ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ബിജെപി അരൂർ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.എച്ച്. ചന്ദ്രനെയാണ് പുറത്താക്കിയത്.

കെട്ടിടം പണി തടസപ്പെടുത്താതിരിക്കാൻ ഇയാൾ കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൈതപ്പുഴ കായലിനോടു ചേർന്നു പ്രഭാവതി എന്ന സ്ത്രീയുടെ കൈവശമുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്താതിരിക്കാൻ കൈക്കൂലിയായി ഒരു ലക്ഷം രൂപയാണ് ചന്ദ്രൻ ആവശ്യപ്പെട്ടത്.

പിന്നീട് 10000 രൂപ വരെയായി ഇത് കുറയ്ക്കാമെന്നും വാഗ്ദാനം നൽകി. പാർട്ടി നേതൃത്വം അറിഞ്ഞാണ് തൻറെ ഇടപാടുകളെന്നും ഇയാൾ പറയുന്നതായി വീഡിയോയിൽ വ്യക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top