ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാളെ മുതല്‍ പത്തനംതിട്ടയില്‍

ഫ്ളവേഴ്സ് ഷോപ്പിഗ് ഫെസ്റ്റിവല്ലിനും ഫ്ളവേഴ്സ് എക്സ്പോയ്ക്കും നാളെ പത്തനംതിട്ടയില്‍ തുടക്കമാവും. കൊല്ലത്തേയും കോട്ടയത്തേയും വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പത്തനംതിട്ടയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. പത്തനംതിട്ട ഇടത്താവളം ഗ്രൗണ്ടിലാണ് എക്സ്പോ.   നാളെ മുതല്‍ ഈ മാസം 29 വരെയാണ് എക്സ്പോ.

വ്യാപാരോത്സവങ്ങളുടേയും അമ്യൂസ്മെന്റ് പാര്‍ക്കുകളുടേയും, രുചിക്കൂട്ടുകളുടേയും വിസ്മയലോകമാണ് 10 ദിവസം ജനങ്ങള്‍ക്കായി ഫ്ളവേഴ്സ് ഒരുക്കുന്നത്. ഒപ്പം വൈവിധ്യ കാഴ്ചയൊരുക്കി പുഷ്പോത്സവവും അകമ്പടിയാവും.ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.എക്സിബിഷന്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ. അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും.

ഫ്ളവേഴ്സിലെ ജന പ്രിയ സീരിയലായ ഉപ്പും മുളകിലെ താരങ്ങളും, കോമഡി ഉത്സവത്തിലെ വെടിക്കെട്ട് കോമഡി താരങ്ങളും ഫ്ളവേഴ്സ് ടിവി  ഷോപ്പിംഗ് ഫെസ്റ്റിവലിന് നിറം പകരാനെത്തും. ഒപ്പം മലയാള സിനിമയിലെ പിന്നണി ഗായകര്‍ നേതൃത്വം നല്‍കുന്ന സംഗീത സന്ധ്യയും പ്രദര്‍ശന സന്ധ്യകളെ സംഗീത മുഖരിതമാക്കും. പൂര്‍ണ്ണമായും ശീതികരിച്ച സ്റ്റാളുകളിലാണ് ഇത്തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top