Advertisement

ഇന്ത്യൻ സോളിസിറ്റർ ജനറൽ രാജിവച്ചു

October 20, 2017
Google News 0 minutes Read
S G

ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു. വെള്ളിയാഴ്ച രാവിലെ രാജികത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് വിശദീകരണം.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന രഞ്ജിത്തിനെ സോളിസിറ്റർ ജനറലായി നിയമിച്ചത് 2014 ൽ എൻഡിഎ 2017ൽ മൂന്നു വർഷം പൂർത്തിയായ രഞ്ജിത്തിനു കേന്ദ്രസർക്കാർ കാലവധി നീട്ടിനൽകുകയായിരുന്നു.

സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായത് രഞ്ജിത്ത് കുമാർ ആയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും അദ്ദേഹം രാജിവച്ച സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here