മരുന്നുപെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും

fetus

എറണാകുളം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.  നാല് ആഴ്ച പ്രായം എത്തിയ ഭ്രൂണമാണ് കണ്ടെത്തിയത്. മരുന്നുപെട്ടിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.  പെട്ടി പരിശോധിച്ച പരിസരവാസികളാണ് ഇത് ഭ്രൂണമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഭ്രൂണം. ഗര്‍ഭച്ഛിദ്രം നടത്തിയ ഭ്രൂണമാണിതെന്നാണ് സൂചന. 150ഗ്രാം തൂക്കമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top