ദേവാസുരം സിനിമ പിറവിയെടുക്കാൻ കാരണം സീമയായിരുന്നു

seema reason behind devasuram film says iv sasi

ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് നടി സീമയാണ്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഐവി ശശി ഇക്കാര്യം പറയുന്നത്.

അധികമാരും അറിയാത്ത ആ കഥ ഇങ്ങനെ :

കള്ളനും ,പോലീസും എന്ന ഫ്‌ലോപ്പ് സിനിമ കഴിഞ്ഞു സാമ്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ .മേനോൻ .തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ .വി. ശശിയുടെ മനസ്സിൽ. എന്നാൽ കഥ കേട്ടയുടൻ മേനോൻ ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണെന്ന് പ്രഖ്യാപിച്ചു.

seema reason behind devasuram film says iv sasi

രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹൻലാലും ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചു തന്റെ ഡേറ്റ് നൽകി. പിന്നെ പണമായിരുന്നു പ്രശ്‌നം. അപ്പോഴാണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് നൽകിയത് സീമയാണ് .

കോമഡി സൂപ്പർനെറ്റിൽ സീമയ്‌ക്കൊപ്പം പങ്കെടുത്തുകൊണ്ട് ഇത്തരം സിനിമാക്കഥകൾ ഐ .വി .ശശി പ്രേക്ഷകരുമായി പങ്കുവെച്ചു .

seema reason behind devasuram film says iv sasi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top